'അയാളാണ് എന്നെ വേണ്ടെന്നു വെച്ച് വേറെ കല്യാണം കഴിച്ചത്'; പവൻ കല്യാണിന്റെ മുൻ ഭാര്യയുടെ കമന്റ് വൈറൽ

രേണുക ദേശായിയും പവൻ കല്യാണും 2009ലാണ് വിവാഹിതരായത്. 2012-ൽ വേർപിരിയുകയും ചെയ്തു

തെലുങ്ക് സിനിമയിലെ സൂപ്പർ താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമാണ് പവൻ കല്യാൺ. താരത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ആരാധകരുടെ ഒരു വലിയ കൂട്ടം അദ്ദേഹത്തിന്റെ മുൻ ഭാര്യ രേണുകയെ സോഷ്യൽ മീഡിയയിൽ വളഞ്ഞിരിക്കുകയാണ്. പവനെ ഉപേക്ഷിച്ചതിനെ വിമർശിച്ചാണ് അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും മറ്റും അധിക്ഷേപവും ട്രോളുകളും നിറയുന്നത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞിട്ട് 12 വർഷമായി. ഇപ്പോള് അതേക്കുറിച്ച് വിശദീകരിക്കുകയാണ് രേണുക ദേശായി.

പവൻ കല്യാൺ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതാണെന്നും അല്ലാതെ അദ്ദേഹത്തെ താൻ ഉപേക്ഷിച്ചതല്ലെന്നും രേണുക പറഞ്ഞു. ഒരു ആരാധകന്റെ കമന്റിന് രേണുക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ദൈവതുല്യനായ പവന് കല്ല്യാണിനെ ഉപേക്ഷിച്ചില്ലേ എന്ന ഒരു ആരാധകന്റെ കമന്റിനാണ് രേണുകയുടെ മറുപടി.

'താങ്കള്ക്ക് കുറച്ച് ബുദ്ധിയുണ്ടെങ്കിൽ ഇത്രയും മണ്ടത്തരം പറയില്ലായിരുന്നു. എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചത് അയാളാണ്, മറിച്ചല്ല സംഭവിച്ചത്. ദയവായി അത്തരം അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. എന്നെ അവര് ഇപ്പോഴും പീഡിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്' എന്നാണ് രേണുക പറഞ്ഞത്. പിന്നാലെ തന്റെ എല്ലാ പോസ്റ്റുകളിലും കമന്റ് ചെയ്യുന്ന ഓപ്ഷന് രേണുക ഓഫാക്കിയിടുകയും ചെയ്തു.

Orey 😂😂🤣 pic.twitter.com/O9ndiv5ZCr

അല്ലു അർജുൻ കൈവിട്ടു പോയി, പകരം സാക്ഷാല് സല്മാന്, ഇത് അറ്റ്ലി വെറിത്തനം, റിപ്പോര്ട്ട്

രേണുക ദേശായിയും പവൻ കല്യാണും 2009ലാണ് വിവാഹിതരായത്. 2012-ൽ വേർപിരിയുകയും ചെയ്തു. അകിര, ആദ്യ എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്. അകിര പവന് കല്ല്യാണിനൊപ്പം രാഷ്ട്രീയത്തില് സജീവമാണ്. പവൻ ഇപ്പോൾ അന്ന ലെഷ്നെവ എന്ന റഷ്യന് വംശജയെ വിവാഹം കഴിച്ചിട്ടുണ്ട്. രേണുക പുനർവിവാഹം കഴിച്ചിട്ടില്ല.

To advertise here,contact us