സമ്മതം ചോദിക്കാതെയാണ് കവിതകളുടെ പേരുകൾ സിനിമയ്ക്ക് നൽകിയത്, കോപ്പിറൈറ്റ് ചോദിക്കാറില്ല: വൈരമുത്തു

പാട്ട് എന്നാൽ ഈണം മാത്രമല്ല, അതിലെ വരികൾകൂടിയാണെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തിൽ വൈരമുത്തു പ്രതികരിച്ചിരുന്നു

icon
dot image

ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്പ്പെട്ടിരിക്കുകയാണ് ഇളയരാജായിപ്പോൾ. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾ ഗാനമേളകളിലും സ്റ്റേജ്ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിൽ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ വൈരമുത്തു.

താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരിൽ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. വിണൈതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകൾക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.

'പ്രിയപ്പെട്ടവനെ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും' അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

ആരും സമ്മതം ചോദിക്കാതെയാണ് തന്റെ കവിതകളുടെ ഈ പേരുകൾ സിനിമയ്ക്ക് നൽകിയത്. 'ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്ന'തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ട് എന്നാൽ ഈണം മാത്രമല്ല, അതിലെ വരികൾകൂടിയാണെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തിൽ വൈരമുത്തു പ്രതികരിച്ചിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us