'എടാ മോനെ... രംഗചേട്ടൻ പറഞ്ഞാൽ പറഞ്ഞതാ' ആവേശത്തിൽ ബോളിവുഡ് നടൻ വരുൺ ധവാൻ

ആഗോളതലത്തില് ആവേശം 150 കോടി ക്ലബില് ഇടം നേടിയിരുന്നു

icon
dot image

വിഷു റിലീസായെത്തി ബോക്സ് ഓഫീസിനെയും പ്രേക്ഷക ഹൃദയത്തെയും കീഴടക്കിയ ഫഹദ് ഫാസിലിന്റെ 'ആവേശം' കണ്ട ആവേശത്തിൽ ബോളിവുഡ് നടൻ വരുൺ ധവാൻ. രംഗണ്ണൻ എപ്പോഴും തന്റെ വാക്കുപാലിക്കും എന്നും സിനിമ എല്ലാവരും കാണണമെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. ആവേശത്തിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ടാണ് താരം പങ്കുവെച്ചത്. ഈ സിനിമ എല്ലാ സിനിമാ പ്രേമികളും തീർച്ചയായും ഇഷ്ടപ്പെടുമെന്നും വരുൺ കൂട്ടിച്ചേർത്തു.

നിരവധി തെന്നിന്ത്യൻ സിനിമാതാരങ്ങളാണ് ഇതിനോടകം 'ആവേശം' കണ്ട് സിനിമയെ പ്രശംസിച്ച്. സിനിമയുടെ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം 'ഉറപ്പായും കണ്ടിരിക്കണം' എന്ന അഭ്യർത്ഥനയും താരങ്ങൾ കുറിക്കുന്നുണ്ട്. മുൻപ് സമന്ത, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരും ആവേശം പോസ്റ്റ് പങ്കുവെച്ചിരുന്നു.

Image

തഗ് അപഡേറ്റുമായി ഉലക നായകൻ ചിത്രം; ഇത്തവണ ഒരുങ്ങുന്നത് 'വിക്ര'ത്തിനേക്കാൾ വലിയ പ്രൊമോഷൻ

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില് ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്ത 'ആവേശം' ഏപ്രില് 11-നാണ് തിയേറ്റുകളില് എത്തിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. അതേസമയം, ജിത്തു മാധവന് ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില് ആവേശം 150 കോടി ക്ലബില് ഇടം നേടിയിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us