എന്ടിആറിന്റെ പുതു എൻട്രി; പ്രശാന്ത് നീല് സംവിധാനത്തിൽ ഒരുങ്ങുന്നു പുതു ചിത്രം

പ്രേക്ഷകരെ രസിപ്പിക്കുന്ന വലിയ സ്കെയിലിലുള്ള ചിത്രങ്ങള് ഒരുക്കുന്നതില് എന്നും മുന്പന്തിയിലാണ് മൈത്രി മൂവി മേക്കേഴ്സ്

icon
dot image

ആരാധകരെ പിറന്നാള് ദിനത്തില് ആവേശം കൊള്ളിച്ചുകൊണ്ട് ആര്ആര്ആര് താരം എന്ടിആറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആര്ട്ട്സിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. കെജിഎഫ്, സലാര് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് പ്രശാന്ത് നീല് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഈ വര്ഷം ഓഗസ്റ്റില് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള് ഒന്നും പുറത്തുവിട്ടിട്ടില്ല.

Image

പ്രേക്ഷകരെ രസിപ്പിക്കുന്ന വലിയ സ്കെയിലിലുള്ള ചിത്രങ്ങള് ഒരുക്കുന്നതില് എന്നും മുന്പന്തിയിലാണ് മൈത്രി മൂവി മേക്കേഴ്സ്. അല്ലു അര്ജുനെ നായകനാക്കി സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ദേവര പാര്ട്ട് ഒന്ന് ആണ് എന്ടിആറിന്റെ വരാനിരിക്കുന്ന ചിത്രം.

To advertise here,contact us
To advertise here,contact us
To advertise here,contact us