പൃഥ്വിക്ക് മുന്നിൽ 'പുതിയമുഖോ...' പാടി ബേസിൽ; ആഘോഷമാക്കി സോഷ്യൽ മീഡിയ

ലോഞ്ചിനിടയിലെ രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. ഇന്നലെ ദുബായിൽ വെച്ചായിരുന്നു സിനിമയുടെ ട്രെയ്ലർ ലോഞ്ച് നടന്നത്. ഇപ്പോഴിതാ ലോഞ്ചിനിടയിലെ രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത്.

പൃഥ്വി, നിഖില വിമൽ തുടങ്ങിവർ പങ്കെടുത്ത പരിപാടിയിൽ അവതാരകനായ മിഥുൻ രമേശ് ബേസിലിനോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. തുടർന്ന് ബേസിൽ 'പുതിയമുഖോ...' എന്ന് പാടുകയും അത് കേട്ട് പൃഥ്വി പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

പുതിയ മുഖോ😂#BasilJoseph #PrithvirajSukumaran #GuruvayoorAmbalanadayil pic.twitter.com/qFjy8WyYVW

മെയ് 16 നാണ് ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്യുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അടിമുടി ചിരിക്കാൻ തയ്യാറായിക്കോ; ഗുരുവായൂരമ്പല നടയിൽ കഥ പറയുന്നത് ഇത്ര നേരം

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണിത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

To advertise here,contact us