മേക്കപ്പ് ആണ് പ്രശ്നം, മലയാള സിനിമയില് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നുണ്ട്: സംയുക്ത

പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷെ തനിക് അത് വളരെ ബുദ്ധിമുട്ടായി തോന്നിയെന്ന് നടി

മോളിവുഡിൽ നിന്ന് ടോളിവുഡിലേക്ക് ' ഭീംല നായക്' എന്ന ചിത്രത്തിലൂടെയാണ് നടി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ടാണ് തനിക്ക് ആ ഇൻഡസ്റ്ററിയുമായി പൊരുത്തപ്പെടാൻ പ്രയാസമെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇത് പറയുന്നത് ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം എന്നും നടി ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇൻഡസ്റ്ററിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ തനിക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നു'ണ്ടെന്നും സംയുക്ത പറഞ്ഞു.

മലയാള സിനിമകളിൽ കുറച്ചു കൂടെ സ്വതന്ത്രമായി വർക്ക് ചെയ്യാം. എന്നാൽ തെലുങ്കിൽ സ്ക്രീനിൽ നമ്മൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം, അവിടെ മേക്കപ്പിന്ന് പ്രാധാന്യം കൂടുതലാണ്. തെലുങ്കിൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ മുഖത്തും ശരീരത്തിലും എല്ലാം മറ്റെന്തൊക്കെയോ ഉള്ളപോലൊരു ഭാരം തോന്നാറുണ്ടെന്നും സംയുക്ത പറഞ്ഞു.

പൽവാൽ ദേവൻ v/s എം എസ് ധോണി, അമരേന്ദ്ര ബാഹുബലിയായി തല; രാജമൗലിയുടെ കിടിലൻ മറുപടി

മലയാളത്തിൽ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസ് ചെയ്യാനുള്ളത്. മോഹൻലാലാണ് ചിത്രത്തിലെ നായകന്. തെലുങ്കിൽ, ഭരത് കൃഷ്ണമാചാരിയുടെ ' സ്വയംഭു ' എന്ന പീരിയഡ് ആക്ഷൻ ചിത്രവും കൂടാതെ, ശർവാനന്ദിനൊപ്പം രാം അബ്ബരാജു സംവിധാനം ചെയ്യുന്ന ഒരു ഹാസ്യ-നാടകത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.

To advertise here,contact us