'ജോ' സിനിമയിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; റിലീസ് ഈ വർഷം അവസാനം

വിവാഹിതനായ പുരുഷൻ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം

dot image

പാട്ട് കൊണ്ടും സോഷ്യൽ മീഡിയയിലെ റീൽസുകൊണ്ടും തെന്നിന്ത്യയാകെ ശ്രദ്ധനേടിയ തമിഴ് ചിത്രമാണ് 'ജോ'. സിനിമയിലൂടെ ഹിറ്റ് താരങ്ങളായ റിയോ രാജും മാളവിക മനോജും അടുത്ത സിനിമയ്ക്കായി വീണ്ടും ഒന്നിക്കുകയാണ്. കലൈയരശൻ തങ്കവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

വിവാഹിതനായ പുരുഷൻ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങളെപറ്റി സംസാരിക്കുന്ന ഈ സിനിമ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ വർഷം അവസാനത്തോടെ റിലീസുണ്ടാകുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ഛായാഗ്രഹണം മദേശ് മണികണ്ഠനും സംഗീതം സിന്ധു കുമാറും, എഡിറ്റർ വരുൺ കെ ജിയും, ആർട് വിനോദ് രാജ്കുമാറുമാണ് നിർവഹിക്കുന്നത്. ജോ സിനിമയിലെ 'ഉരുകി ഉരുകി പോണതെടീ' എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ടോക്സിക് റിലേഷൻഷിപ്പാണ് ജോയുടെ കഥ. ജോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയങ്ങളെയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

ആടുജീവിതം ഒമാൻ ഷൂട്ട് ഇല്ലാതാക്കിയതിന് പിന്നിൽ മലയാളികൾ, സിനിമ പ്രദർശന അനുമതിയും മുടക്കി: ബ്ലെസി
dot image
To advertise here,contact us
dot image