മലയാള സിനിമയുടെ 'എല്ലാ സീനുകളും' മാറ്റി കൊണ്ട്, റെക്കോർഡുകളും തിരുത്തിയ വിജയമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നേടിയത്. അതിൽ തന്നെ തമിഴ്നാട്ടിലെ സിനിമയുടെ കളക്ഷൻ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
ഒരു മലയാളം സിനിമയ്ക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് നേടിയത്. അതിന് മുന്നേ വരെ ഒരു മലയാളം സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്ന് 2.5 കോടി വരെയായിരുന്നു നേടാൻ കഴിഞ്ഞിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ 50 കോടി ക്ലബ് തുറന്നു. കൂടാതെ അയലാന്റെയും ക്യാപ്റ്റൻ മില്ലറിന്റെയും കളക്ഷനുകൾ മറികടന്ന് ഈ വർഷം തമിഴ്നാട് ബോക്സോഫീസിൽ നിന്ന് ഏറ്റവും അധികം പണം നേടിയ സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ തമിഴകത്തെ സൂപ്പർതാരം സൂര്യയുടെ സിങ്കം 2 ന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷനും മറികടന്നിരിക്കുകയാണ്. 2013 ൽ പുറത്തിറങ്ങിയ സിങ്കം 2 തമിഴ്നാട്ടിൽ നിന്ന് ആകെ 60 കോടിയാണ് നേടിയതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് ഇതിനകം 61 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. ഇതോടെ സൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും അധികം കളക്ഷൻ ലഭിച്ച സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്.
A low budget Malayalam film with hardly any recognized actors, #ManjummelBoys, has surpassed #Suriya's highest-grosser in Tamil Nadu #Singam2 by collecting ₹61 cr so far! 🔥🔥CONTENT > STAR POWER pic.twitter.com/XMlVt7rcte
#ManjummelBoys collected 61 CR in Tamil Nadu.This surpasses this year's biggest hit, #Ayalaan & also surpasses the lifetime collections of #Suriya's #Singam2, which collected 60 crores.
കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
എടാ മോനെ അല്ലു-ഫാഫ ക്ലാഷ് കാണണ്ടേ?; പുഷ്പ 2 ടീസർ എത്തുന്നു
ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.