പത്ത് വർഷം നീണ്ട പ്രണയം; തപ്സി പന്നു വിവാഹിതയായി

2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്

ഡൽഹി : ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റണ് താരം മാതിയസ് ബോയാണ് വരന്. ദീര്ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.രാജസ്ഥാനിലെ ഉദയ്പൂരിൽ സിഖ്-ക്രിസ്ത്യന് ആചാര പ്രകാരമാണ് വിവാഹചടങ്ങുകള് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില് പങ്കെടുത്തത്. സിനിമ രംഗത്തുനിന്ന് സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ വിവാഹചടങ്ങിൽ പങ്കെടുത്തു.2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

രാജ്കുമാര് ഹിരാനി ഒരുക്കിയ ഡങ്കിയാണ് തപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം.ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രം ബോക്സോഫീസില് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജുമ്മാന്ദി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തപ്സിയുടെ അരങ്ങേറ്റം. ധനുഷ് നായകനായെത്തിയ ‘ആടുകള’ത്തിലെ നായികവേഷം നടിയുടെ കരിയർ മാറ്റിമറിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

To advertise here,contact us