'കേരള ക്രൈം ഫയൽസ്' സീസൺ 2 ഉടൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രണ്ടാം സീസണിൽ ഗോകുൽ സുരേഷ് ആയിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

icon
dot image

മലയാളത്തിൽ നിന്ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ എത്തിയ ത്രില്ലർ സീരീസ് ആയിരുന്നു 'കേരള ക്രൈം ഫയൽസ്'. ഇപ്പോഴിതാ സീരീസിന്റെ രണ്ടാമത് സീസൺ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സീരീസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചത്.

ആദ്യ സീസണിൽ ലാലും അജു വർഗീസുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസൺ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ആകാംക്ഷ നിറച്ച പുതിയൊരു കാഴ്ചാനുഭവം ആയിരുന്നു. രണ്ടാം സീസണിൽ ഗോകുൽ സുരേഷ് ആയിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

'പ്രേമലു ടീം കോ ഭാവന ടീം സബാഷ് ബോലേ'; ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ഫഹദും നസ്രിയയും, വീഡിയോ

അഹമ്മദ് കബീർ തന്നെയാണ് ഇതും സംവിധാനം ചെയ്യുന്നത്. മങ്കി ബിസിനസ് നിർമ്മിക്കുന്ന സീരീസിന്റെ റിലീസ് തീയതിയോ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിതിൻ സ്റ്റാൻസിലാവുസ് ക്യാമറ കൈകാര്യം ചെയ്ത സീരീസിന് ഹിഷാം അബ്ദുൽ വഹാബ് ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

To advertise here,contact us
To advertise here,contact us
To advertise here,contact us