ലെജൻഡ് ശരവണൻ വീണ്ടുമെത്തുന്നു; ഇത്തവണ സംവിധായകൻ ദുരൈ സെന്തിൽകുമാറിനൊപ്പം

2022ൽ പുറത്തിറങ്ങിയ 'ദി ലെജൻഡ്' എന്ന ചിത്രത്തിലൂടെയാണ് ശരവണൻ ആദ്യമായി നായകനായി എത്തിയത്.

വ്യവസായിയും നടനുമായ ലെജൻഡ് ശരവണൻ വീണ്ടും നായകനാവുന്നു. ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം നായകനായി എത്തുന്നത്. സിനിമ വികടന് നല്കിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2022ൽ പുറത്തിറങ്ങിയ 'ദി ലെജൻഡ്' എന്ന ചിത്രത്തിലൂടെയാണ് ശരവണൻ ആദ്യമായി നായകനായി എത്തിയത്. ജെഡി-ജെറി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തിയേറ്ററിൽ വലിയ വിജയം കൈവരിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ആർ വെൽരാജ് ആയിരുന്നു ഛായാഗ്രാഹകൻ. ഒടിടി റിലീസിന് ശേഷം ചിത്രത്തിന് ഫാൻ ബേസ് ഇരട്ടിക്കുകയാണ് ചെയ്തത്.

ആദ്യ ദിവസത്തിലെ ഹൈപ്പ് മാത്രമേ ഉള്ളോ 'ലാൽ സലാമിന് ', രണ്ടാം ദിനത്തിൽ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

2020ൽ പുറത്തിറങ്ങിയ ധനുഷ് നായകനായി എത്തിയ 'പട്ടാസ്' ആയിരുന്നു ദുരൈ സെന്തിൽകുമാറിന്റെ അവസാനമിറങ്ങിയ ചിത്രം. 'എതിർ നീച്ചൽ', 'കാക്കി സട്ടൈ', 'കൊടി' എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ. നിലവിൽ സൂരിയെ നായകനാക്കി 'ഗരുഡൻ' എന്ന ചിത്രത്തിന്റെ ജോലികളിലാണ്. വെട്രിമാരൻ ആണ് ചിത്രത്തിന്റെ കഥ. ഉണ്ണി മുകുന്ദനും ശശികുമാറുമാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

To advertise here,contact us