മസ്തിഷ്കാഘാതം; നടൻ മിഥുൻ ചക്രബർത്തി ആശുപത്രിയിൽ

വലത് ഭാഗത്തെ കൈകാലുകള്ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയിൽ എത്തിച്ചത്

നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിയെ (73) ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നടൻ ചികിത്സയിലുള്ളത്. ആശുപത്രി അധികൃതർ പറയുന്നത് തലച്ചോറിൽ അസ്കിമിക് സെറിബ്രോവാസ്കുലർ ആക്സിഡൻ്റ് (സ്ട്രോക്ക്) ഉണ്ടായെന്നാണ്.

വലത് ഭാഗത്തെ കൈകാലുകള്ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയിൽ എത്തിച്ചത്. ആവശ്യമായ പരിശോധനകളും മസ്തിഷ്കത്തിൻ്റെ എംആർഐ ഉൾപ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തിയ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ മിഥുനെ ഐസിയുവിൽ നിന്ന് ക്യാബിനിലേക്ക് മാറ്റി.

ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; ആടുജീവിതത്തിന് മുന്നേ കൊറോണ ഡേയ്സ്

പൂർണ ബോധത്തോടെയാണ് ഉള്ളതെന്നും ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പത്ര കുറിപ്പില് പറയുന്നു. കൂടുതല് നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ ചികിൽസിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ത്യന് ചലച്ചിത്രമേഖലയില് സജീവമാണ് മിഥുന് ചക്രബര്ത്തി. ദേശീയ അവാർഡുകൾ ഉൾപ്പെടെ ഈ വർഷത്തെ പത്മഭൂഷൺ പുരസ്കാരം വരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ബംഗാള് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന് ബിജെപിയില് ചേര്ന്നിരുന്നു.

To advertise here,contact us