മൊയ്ദീൻ ഭായ് സാമ്പിള് മാത്രം; സൗന്ദര്യ രജനികാന്തിന്റെ അടുത്ത ചിത്രത്തിലും തലൈവരുടെ കാമിയോ റോൾ

സൗന്ദര്യയുടെ മൂന്നാമത്തെ ചിത്രമാണിത്

ഐശ്വര്യ രജനികാന്ത് ഒരുക്കിയ ലാല്സലാമിന്റെ പ്രദർശനം ആരംഭിച്ചത് മുതൽ രജനികാന്തിന്റെ മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ കാമിയോ വേഷം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മൊയ്ദീൻ ഭായിക്ക് പിന്നാലെ താരം വീണ്ടും ഒരു കാമിയോ വേഷത്തിന് സമ്മതം മൂളിയതായുളള റിപ്പോര്ട്ടുകളാണ് വരുന്നത്.

താരത്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജനികാന്തിന്റെ പുതിയ ചിത്രത്തിലായിരിക്കും തലൈവരുടെ കാമിയോ റോളുണ്ടാവുക. വേഷത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന. രാഘവ ലോറൻസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക.

സൗന്ദര്യയുടെ മൂന്നാമത്തെ ചിത്രമാണിത്. 'കൊച്ചടയാൻ', 'വേലയില്ലാ പട്ടധാരി 2' എന്നീ സിനിമകളാണ് സൗന്ദര്യയുടേതായി റിലീസ് ചെയ്തത്. കൊച്ചടയാനിൽ രജനികാന്ത് ആയിരുന്നു നായകൻ. കൊച്ചടയാൻ, റാണ, സേന എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് സിനിമയിൽ രജനികാന്ത് അവതരിപ്പിച്ചത്.

സോണി സ്റ്റുഡിയോസിൽ ബറോസ് കണ്ട് മോഹൻലാൽ; 'പലതിനുമുള്ള മറുപടിയാകട്ടെ' എന്ന് ആരാധകർ

അതേസമയം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ൽ അഭിനയിക്കുകയാണ് രജനികാന്ത് ഇപ്പോൾ. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

To advertise here,contact us