'ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് 'പ്രേമലു'; പ്രേക്ഷക പ്രതികരണം

'ഒരു നല്ല ഫാമിലി എൻ്റർടെയ്നർ എന്നതിനൊപ്പം കൂടുതൽ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിയുന്ന ചിത്രം'

ഗിരീഷ് എ ഡി സംവിധാനത്തിൽ മമിത ബൈജുവും നസ്ലെനും പ്രധാന കഥാപാത്രങ്ങളായെത്തിയ 'പ്രേമലു' ആദ്യ ഷോകൾ പിന്നിടുമ്പോൾ പോസ്റ്റീവ് റസ്പോൺസാണ് എക്സിൽ നിറയുന്നത്. സംവിധായകൻ ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് ചിത്രമെന്നും ഒരു നല്ല പ്രണയ കഥ എന്നുമാണ് എക്സിലൂടെ പ്രേക്ഷകർ അറിയിക്കുന്നത്.

ഒരുപാട് തമാശകൾ നിറഞ്ഞ റൊമാൻ്റിക് എൻ്റർടെയ്നറാണ് പ്രേമലു. നസ്ലെൻ, മമിത ബൈജു എന്നിവരുടെ മികച്ച പ്രകടനം, പെർഫക്ട് വാലന്റൈൻ വീക്ക്,

യാതൊരു മടുപ്പും ഇല്ലാതെ അവസാനം വരെ ശരിക്കും ആസ്വദിച്ചിരുന്ന് കണ്ടു,

ഒരു നല്ല ഫാമിലി എൻ്റർടെയ്നർ എന്നതിനൊപ്പം കൂടുതൽ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിയുന്ന ചിത്രം. സന്തോഷവും ചിരിയും വാഗ്ദാനം ചെയ്യുന്ന ആകർഷകമായ കഥാസന്ദർഭം.

#Premalu Review ❤️🏆Premalu is a full on romantic entertainer with lot of humour. Superb performance from Naslen and Mamitha Baiju. Congrats director Girish AD for hatrick winning.. pic.twitter.com/7vWXmDNKSh

#Premalu - Really Loved It ❤️യാതൊരു മടുപ്പും ഇല്ലാതെ അവസാനം വരെ ശെരിക്കും enjoy ചെയത് ഇരുന്ന് കണ്ടു.Most of the comedies worked for me 👍Go For It pic.twitter.com/YuGD3qeV7J

#Premalu First Half : Comedies working big time. A complete laugh riot and Mollywood has got a new bro combo.#Naslen & #SangeethPrathap ❤️❤️Waiting for the Second Half 💥💥💥#PremaluReview #MamithaBaiju pic.twitter.com/yW7fJFejEU

മമിത, നസ്ലെൻ, സംഗീത് ഇവർ തീർത്തും സ്ക്രീനിലേക്ക് ഊർജം പകരുന്നു! ഇത് ഗിരീഷ് എഡിയുടെ മുൻ സിനിമകളുടെ സോണിലാണ്,

ഒരു മികച്ച റോം-കോം ഡ്രാമ, മുഷിപ്പില്ലാതെ തമാശകളൊക്കെയായി ഒരു മികച്ച റൊമാൻ്റിക് എൻ്റർടെയ്നറാണ്.

ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു കോമഡി എൻ്റർടെയ്നർ കണ്ടൂ. പിള്ളേർ എല്ലാം കിടു. യൂത്തും ഫാമിലിയും ഒരുപോലെ ഏറ്റെടുക്കും പ്രേമലു... എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

#Premalu in cinemas from today. ♥️Experience more love and friendship as well as a good family entertainer . Dive into the captivating storyline that promises joy and laughter for everyone !! Good reports from trade !! pic.twitter.com/c0zKpBNouN

#Premalu 1st HalfA complete laugh riot . Comedies Working Very well till now .Naslen and Sangeeth combination is superb pic.twitter.com/hS285V5uqp

#Premalu is a rollercoaster ride of entertainment that you will enjoy thoroughly in a packed theater. Mamitha, Naslen, Sangeeth absolutely nails it and brings so much energy to the screen! It's in the zone of Gireesh AD's previous films, a teen rom-com drama, if you are a fan of… pic.twitter.com/3GiqTSh1Pf

#Premaluis a fantastic romantic entertainer carrying terrific comedy without any dull momentswith its superb situational humor and gripping second half that raised the bar even more with solid entertainment, the movie establishes the finest tone in its category. pic.twitter.com/5A7QJNJsg1

ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു കോമഡി എൻ്റർടെയ്നർ കണ്ടൂ 😍💓💓 പിള്ളേർ എല്ലാം കിടു🔥 യൂത്തും ഫാമിലിയും ഒരുപോലെ ഏറ്റെടുക്കും പ്രേമലു😍💓 #Premalu💓💓 pic.twitter.com/nGqPIrIdFH

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

To advertise here,contact us