മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രത്തിന്റെ ബജറ്റിനെ സംബന്ധിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ യഥാര്ഥ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ചക്രവര്ത്തി രാമചന്ദ്രൻ.
27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. പ്രൊമോഷൻ ജോലികൾക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേര്ത്തു. ബ്ലാക്ക് ആന്ഡ് വൈറ്റില് ഒരുങ്ങുന്ന ചിത്രമായതുകൊണ്ട് വലിയ ബജറ്റ് ആയില്ലെന്നും കോസ്റ്റ്യൂംസ് പോലും സിനിമയിൽ കുറവാണെന്ന് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനിടെയാണ് നിർമ്മാതാവ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യഥാർത്ഥ കണക്കുമായി രംഗത്തെത്തിയത്.
#BramayugamBudget - 25cr pic.twitter.com/ypZoGOOIxA
രണ്ടാം ആഴ്ചയിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാമൻ; ഒറ്റ പേര് 'അനിമൽ'
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ ഭ്രമയുഗത്തിന് നൽകികൊണ്ടിരുന്നത്. ഓരോ ആഴ്ചയിൽ ഇറങ്ങുന്ന പോസ്റ്ററുകൾ ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.