റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ; ഹൈക്കോടതി നിർദേശം

വിഷയത്തിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശിച്ചു

icon
dot image

കൊച്ചി: സിനിമ റിലീസിന് പിന്നാലെ നടത്തുന്ന റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ എന്ന നിർദേശത്തിൽ സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി. വിഷയത്തിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശിച്ചു. മോശം റിവ്യൂകൾ തടയാനുളള നിർദേശങ്ങൾ നൽകുന്ന പ്രോട്ടൊക്കോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.

കുടുംബസമേതം സൂപ്പർതാരങ്ങൾ; ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹർജിയിലെ ആവശ്യം.

To advertise here,contact us
To advertise here,contact us
To advertise here,contact us