പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും വിളയാട്ടം; ഇന്ന് മുതല് നെറ്റ്ഫ്ളിക്സില് 'സലാര്'

ആദ്യ ദിന കളക്ഷനിലും ചിത്രം റെക്കോര്ഡിട്ടിരുന്നു.

icon
dot image

തിയറ്ററുകളിലെത്തി 28 ദിവസത്തിന് ശേഷം 'സലാര്' ഒടിടി റിലീസിനൊരുങ്ങുന്നു. പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജനുവരി 19ന് അര്ദ്ധരാത്രിമുതല് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും. പ്രശാന്ത് നീല് സംവിധാനം ചെയ്ത 'സലാര്' ഡിസംബര് 22നാണ് തിയറ്ററുകളിലെത്തിയത്. 650 കോടിയാണ് ചിത്രം ആകെ നേടിയത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ആദ്യ ദിന കളക്ഷനിലും ചിത്രം റെക്കോര്ഡിട്ടിരുന്നു. മലയാളത്തിലും ചിത്രം വിജയമായിരുന്നു. കേരളത്തില് നിന്നുള്ള 'സലാറിന്റെ' കളക്ഷന് 4.65 കോടിയായിരുന്നു. കര്ണാടക-11.60കോടി, നോര്ത്ത് ഇന്ത്യ-18.6കോടി, തമിഴ്നാട്-6.10കോടിയുമാണ് ചിത്രം നേടിയത്.

പൃഥ്വിരാജ് പ്രൊഡക്ഷനാണ് ചിത്രം കേരളത്തില് വിതരണം ചെയ്തത്. പ്രഭാസിന്റെ മികച്ച അഭിനയവും പൃഥ്വിരാജിന്റെ ശക്തമായ പ്രകടനവുമാണ് സിനിമയുടെ വിജയത്തിന് കാരണം. രണ്ട് ഭാഗമായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് 'സലാര് പാര്ട് വണ് സീസ് ഫയര്' എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില് വിജയ് കിരണ്ടൂര് ആണ് നിര്മ്മാണം. ശ്രുതി ഹാസന് ആണ് നായിക. രവി ബസ്രുര് ആണ് സംഗീതം, ഛായ്ഗ്രഹണം ഭുവന് ഗൗഡ, ജഗതി ബാബു, ഈശ്വരി റാവു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.

To advertise here,contact us
To advertise here,contact us
To advertise here,contact us