നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള് ഭാഗ്യ സുരേഷിന് വിവാഹ മംഗളാശംസകള് നേർന്ന് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും കുടുംബസമേതമാണ് വിവാഹത്തലേന്ന് എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും, മോഹൻലാലും ഭാര്യ സുചിത്രയും സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
'ഗുരുവായൂരമ്പല നടയിൽ' ഒരു കല്യാണ കഥ; ഇത് കലക്കുമെന്ന് സോഷ്യൽ മീഡിയ
നാളെ രാവിലെ 8.45 ന് ഗുരുവായൂര് ക്ഷേത്രത്തില് വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം നടക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന് ആണ് വരന്. വിവാഹത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ള പ്രമുഖര് പങ്കെടുക്കും. ജൂലൈയില് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.