'അടി കപ്യാരെ കൂട്ടമണി 2' വൈകില്ല; സംവിധായകനാകുക അഹമ്മദ് കബീർ

2024ൽ ചിത്രീകരണം ആരംഭിക്കും

2022 ഫെബ്രുവരിയിൽ നടൻ അജു വർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പള്ളി ഗോപൂരത്തിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രമാണ് 'അടി കപ്യാരെ കൂട്ടമണി'ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന ആരാധകരുടെ ചർച്ചകൾക്ക് തുടക്കംകുറിച്ചത്. ഒരു കോളേജ് ഹോസ്റ്റൽ മാത്രം പശ്ചാത്തലമാക്കി കഥപറഞ്ഞ് ബംബർ ഹിറ്റടിച്ച ചിത്രം സംവിധാനം ചെയ്തത് ജോൺ വർഗീസ് ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിലാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം സംവിധായകൻ മറ്റൊരാളാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

'ഒരു അഭിനേതാവെന്ന നിലയിൽ ഗീതാഞ്ജലിയെ ഞാൻ ചോദ്യം ചെയ്യുമായിരുന്നു'; 'അനിമലി'നെ കുറിച്ച് രശ്മിക

2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസിനെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, നമിത പ്രമോദ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. 1.80 കോടി മുടക്കി ഫ്രൈഡെ ഫിലിംസ് നിർമ്മിച്ച ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ചിത്രം വമ്പൻ വിജയമായതോടെ ഉടൻ തന്നെ നിർമ്മാതാക്കൾ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2024ൽ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയ ധ്യാൻ സിനിമ സംവിധാനം ചെയ്യുക അഹമ്മദ് കബീർ ആണെന്നും പറഞ്ഞു.

ജാന് എ മന്നിന് ശേഷം ചിദംബരം ഒരുക്കുന്ന മഞ്ഞുമ്മൽ ബോയ്സ്; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

തൻ്റെ വരുംകാല ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാറർ ചിത്രം 'വർഷങ്ങൾക്ക് ശേഷം' പൂർത്തിയായാൽ 2024ൽ അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗം കാണുമെന്നാണ് ധ്യാൻ പറഞ്ഞത്.

To advertise here,contact us