അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ കുടുതൽ വ്യക്തത വരുത്തി സംവിധായകൻ റോബി വർഗീസ് രാജ്. 'കണ്ണൂർ സ്ക്വാഡ്' സിനിമയുടെ ക്ലൈമാക്സിനെ തിയേറ്ററിലിൽ ഇരുന്ന് കുറ്റം പറഞ്ഞ സംവിധായകനെ കുറിച്ചുള്ള റോബി വർഗീസ് രാജിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ ജിതിൻ ലാൽ ആണ് ഈ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണങ്ങളും ആരംഭിച്ചു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റോബി വർഗീസ് രാജ്.
'ജിയോ ബേബിയെ കേൾക്കില്ലെന്നാണ് തീരുമാനിച്ചത്, പരിപാടി തടയുമെന്ന് പറഞ്ഞിട്ടില്ല'; പി കെ നവാസ്
സിനിമയെ തകർക്കുന്നവർ സിനിമ വ്യവസായത്തിനകത്തു തന്നെയുണ്ടെന്നാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. താൻ നേരിൽ കണ്ട സംഭവം ഉദാഹരണമായി വിവരിക്കുകയാണ് റോബി. കണ്ണൂർ സ്ക്വാഡ് റിലീസിനെത്തി രണ്ടാം ദിവസം പത്മ തിയേറ്ററിൽ എത്തിയപ്പോൾ ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സഹസംവിധായകർക്കൊപ്പം ഇരുന്ന് സിനിമയുടെ ക്ലൈമാക്സിനെ ഉറക്കെ കുറ്റം പറയുന്നത് കേട്ടു എന്നായിരുന്നു റോബി വർഗീസ് അഭിമുഖത്തിൽ പറഞ്ഞത്. വരാനിരിക്കുന്ന ഒരു പ്രമുഖ താര ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ഇയാൾ എന്നും റോബി പറഞ്ഞതോടെ ഇത് ജിതിൻ ആണെന്ന നിലയിൽ സൈബർ ആക്രമണങ്ങൾ ആരംഭിച്ചു. റിലീസിനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ഒരുക്കുന്ന സംവിധായകനാണ് ജിതിൻ.
ഒരു മണിക്കൂറിൽ നാലര ലക്ഷം വ്യൂസ്; പൊടി പറത്തി 'വാലിബന്റെ' കുതിപ്പ്
'എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സംഭവങ്ങൾ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാൻ മനസിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തിൽ എന്റെ വികാരം നിയന്ത്രിക്കാനും സാധിക്കാതെ വന്നു. ഞാൻ പറഞ്ഞ ആളുകളുടെ പേരുകൾ തിരഞ്ഞു പോകുന്നവരോട് ഒരു അപേക്ഷയുണ്ട്. ദയവ് ചെയ്ത് ഇനി ഇതിന് പുറകെ പോകരുത്. നമുക്ക് മറ്റ് പ്രവൃത്തികളിൽ ശ്രദ്ധ തിരിക്കാം.
ഈ കുറച്ച് മണിക്കൂറുകളിൽ നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ടുകളിൽ ജിതിൻ ലാലിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിൻ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്ന ഒരാൾ കൂടിയാണ് ജിതിൻ. ആ പേരിനായുള്ള വേട്ടയാടൽ നിർത്തൂ. ഇതൊരു അപേക്ഷയാണ്,' റോബി കുറിച്ചു.
ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം
തന്നെയും തന്റെ ടീമിനെയും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഊഹാപോഹങ്ങൾ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ജിതിൻ റോബിയുടെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.