സലാർ പ്രമോഷൻ അല്ല; പൃഥ്വി മുംബൈയിൽ ഹിന്ദി ചിത്രത്തിൻ്റെ ഷൂട്ടിൽ

സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്

icon
dot image

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഒരു പോസ്റ്റ് വൈറലായത്. കുറച്ച് ദിവസത്തേക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പുതിയ സിനിമയുടെ ഭാഗമാവുകയാണോ, അല്ലെങ്കിൽ പൃഥ്വിയുടെ തന്നെ എമ്പുരാൻ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയ്ക്ക് പോകുന്നതാണോ എന്നൊന്നും വ്യക്തമായിരുന്നില്ല.

തിരഞ്ഞെടുപ്പുകൾ ആവർത്തിക്കാൻ മണിരത്നം; 'തഗ് ലൈഫിൽ' ഗൗതം കാർത്തികും

പൃഥ്വിരാജ് പ്രതിനായകനാകുന്ന സലാറിന്റെ പ്രൊമോഷൻ പരിപാടികൾക്കായി മുംബൈയിൽ പോകുന്നു എന്നാണ് ഒടുവിലെത്തിയ റിപ്പോർട്ട്. എന്നാൽ ഇതൊന്നുമല്ല, മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുകയാണ് നടൻ. പൃഥ്വിരാജും കജോളും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Image

ചെന്നൈ വെള്ളപ്പൊക്കം; ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ റഹ്മാൻ, സുരക്ഷിതനല്ലേയെന്ന് ആരാധകർ

മുംബൈ ഫിലിം സിറ്റിയിൽ വെച്ചുള്ളതാണ് ചിത്രം. ഇവരെ കൂടാതെ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന് പ്രത്യേകത കൂടിയുണ്ട്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെയോസ് ഇറാനിയാണ്.

To advertise here,contact us
To advertise here,contact us
To advertise here,contact us