നടൻ ഇന്ദ്രൻസ് പത്താം തരം തുല്യതാ പരീക്ഷയെഴുതാൻ ഒരുങ്ങുന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ കേട്ടത്. പ്രാരാബ്ദങ്ങൾ കോണ്ട് ഒരുകാലത്ത് സാധിക്കാതെ പോയ ആഗ്രഹം 67-ാം വയസിൽ പൂർത്തിയാക്കാനൊരുങ്ങുകയായിരുന്നു താരം. എന്നാൽ തുടർപഠനത്തിൽ ചില തടസ്സങ്ങൾ നേരിടുകയാണ് ഇന്ദ്രൻസ്.
'ഷാഫി സമ്മതിച്ചു നാദിർഷയ്ക്കും സന്തോഷം'; 'അമർ അക്ബർ അന്തോണി'ക്ക് രണ്ടാം ഭാഗം
ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് തടസ്സമാകുന്നത്. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമ്മയെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. ഏഴുവരെ പോയെന്ന വിവരം ലഭിച്ചതായി ഇന്ദ്രൻസിന്റെ സഹപാഠികളെ മുൻനിർത്തി സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ എ ജി ഒലീന പറഞ്ഞു. എന്നാൽ പരീക്ഷ എഴുതിയ രേഖയില്ലാത്തതാണ് തടസ്സമാകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 67 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ദിവസങ്ങൾക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവെയാണ് തുടർപഠനത്തിനുള്ള താത്പര്യം നടൻ അറിയിച്ചത്. വേദിയിൽ വച്ചുതന്നെ പത്താംക്ലാസിലേക്കുള്ള അപേക്ഷയും കൈമാറി.
യുപി ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടുതൽ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സാക്ഷരതാമിഷൻ.