ഇതാ 'വർഷങ്ങൾക്ക് ശേഷം' അവർ; സോഷ്യല് മീഡിയയില് വൈറലായി നിവിൻ-പ്രണവ് ചിത്രം

വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്യുക

'ഹൃദയം' സിനിമയുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹന്ലാല്, കല്യാണി പ്രിയദര്ശന്, നിവിന് പോളി, ധ്യാന് ശ്രീനിവാസന്, അജു വര്ഗീസ്, ബേസില് ജോസഫ്, നീരജ് മാധവ് എന്നിങ്ങനെ മലയാളത്തിന്റെ ഒരു വലിയ യുവതാരനിരയാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായി പ്രണവും നിവിനും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്കായി മലയാളി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'വർഷങ്ങൾക്ക് ശേഷം' സെറ്റിൽ നിന്നുള്ളതാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം. ഹൃദയത്തില് തൊടുന്ന ഒരു സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും എല്ലാ തലമുറയ്ക്കും ആസ്വദിക്കാന് പറ്റുന്ന സിനിമയായിരിക്കും ഇതെന്നുമാണ് സിനിമയെ കുറിച്ച് ഒരഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

ചിത്രത്തിനായി ധ്യാൻ തടി കുറച്ചത് സിനിമാ ലോകത്ത് ചര്ച്ചയായിരുന്നു. വൈശാഖ് സുബ്രഹ്മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറാണ് സിനിമയുടെ നിര്മ്മാണം നിര്വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമയായിരിക്കും. വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്യുക. സംഗീതം നിര്വഹിക്കുക അമൃത് രാംനാഥാണ്. സിനിമയുടെ പ്രമേയം എന്താണെന്ന വെളിപ്പെടുത്തിയിട്ടില്ല.

To advertise here,contact us