ജിയോ ബേബി ചിത്രം 'കാതൽ: ദ കോറി'ന് ശേഷം മമ്മൂട്ടിയുടെ നിരവധി ലൈനപ്പുകളാണ് മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്നത്. പുതിയ സംവിധായകരുമായി കൈകൊടുത്തു കൊണ്ട് ഹിറ്റുകൾ സമ്പാദിക്കാൻ ഇതിനോടകം തന്നെ മമ്മൂട്ടിക്ക് സാധിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്ന് നേരത്തെ രഞ്ജന് പ്രമോദ് പറഞ്ഞിരുന്നു.
ബിഗ് സ്കെയിലില് ഒരുങ്ങുന്ന ചിത്രമാണെന്നും മമ്മൂട്ടി കമ്പനി ചിത്രം നിര്മ്മിക്കുന്നുവെന്നും രഞ്ജന് പ്രമോദ് പറഞ്ഞിരുന്നു. മമ്മൂട്ടിയോടൊപ്പം രഞ്ജന് പ്രമോദ് ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്.
ഐഎഫ്എഫ്കെ 2023; ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ എട്ട് സിനിമകൾ, രണ്ട് മലയാളം ചിത്രങ്ങളും
അതേസമയം, മമ്മൂട്ടിയുടെ കാതൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മോളിവുഡ് ബോക്സോഫീസ് പുറത്തുവിട്ട കണക്കുകള് പ്രകാരം ആഗോളതലത്തില് ചിത്രത്തിന്റെ വരുമാനം 10 കോടി കടന്നിരിക്കുകയാണ്.
സിൽക് വീണ്ടും സിനിമയിലെത്തുമ്പോൾ... ; 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി', നായികയാവാൻ ചന്ദ്രിക രവി
കേരളത്തില് നിന്ന് ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. ആഭ്യന്തര ബോക്സോഫീസ് കളക്ഷന് 1.85 കോടിയാണെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയില് നിന്ന് ഇതുവരെ 9.4 കോടിയാണ് കാതൽ സ്വന്തമാക്കിയിരിക്കുന്നത്. യുകെയില് നിന്ന് 50.55 ലക്ഷവും നേടിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ കാതലിന്റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു.