കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. സ്റ്റണ്ട് പരിശീലനത്തിനിടയിലാണ് നടന് പരിക്കേറ്റത്. ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്ക്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
'കങ്കുവ' സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ആക്ഷന് ചിത്രമാണ് ടിക്കി ടാക്ക. ലുക്മാന് അവറാന്, ഹരിശ്രീ അശോകന്, വാമിക ഖബ്ബി, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്. 'കള'യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ടിക്കി ടാക്ക'.
'നല്ല തിരക്കഥകൾ തിരഞ്ഞെടുക്കാനായില്ല'; അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കണ്ണീരണിഞ്ഞ് സണ്ണി ഡിയോൾ
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്.