തമിഴകത്ത് അടുത്ത ക്ലാഷ് റിലീസിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. സൂര്യയും ഉലകനായകൻ കമൽഹാസനുമാണ് ഇത്തവണ നേർക്കുനേർ വരുന്നത്. ശങ്കർ-കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'ഉം സൂര്യ നായകനാകുന്ന 'കങ്കുവ'യും 2024ൽ ഒരേദിവസം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
ഷാരൂഖിനെയും ദളപതി വിജയ്യെയും ഒരേ സിനിമയിൽ കാണാം; അധികം വൈകില്ലെന്ന് അറ്റ്ലി
തെന്നിന്ത്യ കാത്തിരിക്കുന്ന പ്രധാന സീക്വലുകളിൽ ഒന്നാണ് 'ഇന്ത്യൻ 2'. സിനിമയുടെ ഇൻട്രൊ ഗ്ലീംസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.
കങ്കുവ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലാണ് റിലീസിനെത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. രജനികാന്ത് ചിത്രം 'അണ്ണാത്തെ'യ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 3ഡിയിലാണ് സിനിമയൊരുങ്ങുന്നത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് നിർമ്മാണം.
സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ൽ ഗംഭീര വിജയം തീർത്ത 'വിക്രം' സിനിമയിൽ സൂര്യയും കമൽഹാസനും ഒന്നിച്ചിരുന്നു. അരുൺ കുമാർ വിക്രം എന്ന നായകനായി കമൽഹാസൻ എത്തിയപ്പോൾ റോളക്സ് എന്ന സൂപ്പർ വില്ലനായിരുന്നു സൂര്യയുടെ കഥാപാത്രം.