ഷാരൂഖിനെയും ദളപതി വിജയ്യെയും ഒരേ സിനിമയിൽ കാണാം; അധികം വൈകില്ലെന്ന് അറ്റ്ലി

താരങ്ങൾ ഇരുവരും അത്തരമൊരു സിനിമയ്ക്ക് ഒരുക്കമാണെന്നും അറ്റ്ലി പറഞ്ഞു

ഷാരൂഖ് ഖാനെയും ദളപതി വിജയ്യെയും ഒരേ സിനിമയിൽ അണിനിരത്താൻ അറ്റ്ലി. ഇരുവർക്കും അനിയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും സംവിധായകൻ പറഞ്ഞു. താരങ്ങൾ ഇരുവരും അത്തരമൊരു സിനിമയ്ക്ക് ഒരുക്കമാണെന്നും വ്യക്തമാക്കുകയാണ് അറ്റ്ലി.

അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ജവാനിൽ' വിജയ് കാമിയോ റോളിലെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മൂവരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജവാനിൽ വിജയ് ഇല്ലെന്ന് വ്യക്തമാക്കി സംവിധായകൻ തന്നെ രംഗത്തെത്തി. വിജയ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഒരു കാമിയോ വേഷം മാത്രമായി ഒതുക്കാനാകില്ലെന്നുമാണ് അറ്റ്ലി അന്നു പറഞ്ഞത്.

ATLEE:I have serious plans to bring Vijay Anna & Sharukh Sir together in a film. I am still trying to figure out a proper subject. It might be my next film also.🔥Both Vijay na & SRK Sir said they are ready anytime. They have the confidence that I can handle it. 👌 pic.twitter.com/yb4I8dvpdV

2023ൽ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബ്ലോക്ബസ്റ്റർ ഹിറ്റാണ് ജവാൻ. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ ചിത്രം മാസ് മസാല ആക്ഷൻ എന്റർടെയ്നർ ആയിരുന്നു. 'തെരി', 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങളാണ് വിജയ്യെ നായകനാക്കി അറ്റ്ലി ഒരുക്കിയത്. ഇരുവരുടെയും കരിയറിലെ മികച്ച വിജയങ്ങളായിരുന്നു മൂന്ന് ചിത്രങ്ങളും.

ദളപതി വിജയ് നായകനായ 'ലിയോ' ആഴ്ചകൾ പിന്നിട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പലവിധ കളക്ഷൻ റെക്കോഡുകൾ തീർത്താണ് മുന്നേറുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 59.4 കോടി രൂപയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ.

To advertise here,contact us