പ്രിയദർശന്റെ നൂറാം ചിത്രം; തിരക്കഥ വിനീത് ശ്രീനിവാസൻ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും

icon
dot image

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന പ്രിയദർശന്റെ നൂറാം ചിത്രം ഒരുങ്ങുകയാണ്. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ആദ്യമായാണ് മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന് വിനീത് തിരക്കഥയൊരുക്കുന്നത്. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസ് ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പൂച്ചയ്ക്കൊരു മൂക്കുത്തി. ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മോഹൻലാൽ - പ്രിയദർശൻ ചിത്രങ്ങൾ.

ഈ ചിത്രങ്ങളിൽ അധികവും സൂപ്പർ ഹിറ്റുകളായിരുന്നു. കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം തിരുവനന്തപുരത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പ്രിയ മണി ആണ് നേരിൽ നായിക.

To advertise here,contact us
To advertise here,contact us
To advertise here,contact us