ധനുഷിനെയും ചിമ്പുവിനെയുമടക്കം നാല് തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന

നിർമ്മാതാക്കളോട് സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് നടപടി

ചെന്നൈ: സൂപ്പർ താരം ധനുഷിനെയടക്കം നാല് പ്രമുഖ തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന. ധനുഷ്, വിശാൽ, അഥർവ, ചിമ്പു എന്നിവരെയാണ് സംഘടന വിലക്കിയിരിക്കുന്നത്. നിർമാതാക്കളോട് സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ല. എന്നാൽ വിലക്കിനോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിത്രീകരണത്തിന് കൃത്യമായി എത്താത്തതിനാൽ നിർമ്മാതാവിന് നഷ്ടം സംഭവിച്ചുവെന്നാണ് ധനുഷിനെതിരായ പരാതി. മൈക്കിൾ രായപ്പൻ എന്ന സംവിധായകന്റെ പരാതിയിലാണ് ചിമ്പുവിനെതിരെ നടപടി. സംഘടനാ തലപ്പത്തിരിക്കെ കൃത്യസമയത്ത് പണം അടയ്ക്കാത്തതിനാണ് വിശാലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നിർമ്മാതാവിനോട് സഹകരിക്കാത്തതാണ് അഥർവ്വയ്ക്കെതിരെ നടപടിയെടുക്കാൻ കാരണം. നഷ്ടപരിഹാരം നൽകി കഴിഞ്ഞാൽ ഇവർക്കെതിരായ വിലക്ക് നീക്കും.

To advertise here,contact us