ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു

നടന്റെ അടുത്ത സുഹൃത്താണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്

മുംബൈ: ബോളിവുഡ് നടന് റിയോ കപാഡിയ അന്തരിച്ചു. 66 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടന്റെ അടുത്ത സുഹൃത്താണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ചക്ദേ ഇന്ത്യ', 'ഹാപ്പി ന്യൂയര്', 'ദിൽ ചാഹ്താ ഹേ' തുടങ്ങി നിരവധി സിനിമകളില് അഭിനയിച്ചിട്ടുണ്ട്. സിനിമകള്ക്കു പുറമെ ടെലിവിഷന് ഷോകളിലും അദ്ദേഹം സജീവമായിരുന്നു. സിദ്ധാര്ഥ് തിവാരിയുടെ മഹാഭാരത്തില് ഗാന്ധാരിയുടെ പിതാവായി വേഷമിട്ടു.

സംസ്കാരം വെള്ളിയാഴ്ച മുംബൈയില് നടക്കും. നിരവധിപേരാണ് നടന്റെ മരണത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുടുത്തുന്നത്.

To advertise here,contact us