യഷ് 'യെസ്' പറഞ്ഞു; 'യഷ് 19' ഒരുക്കുക ഗീതു മോഹൻദാസ്

'യഷ് 19' ഗീതു മോഹൻദാസ് ഒരുക്കുമെന്ന് ഈ വർഷം ഏപ്രിൽ മുതൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

'കെജിഎഫ് 2' തിയേറ്ററുകളെ ഇളക്കിമറിച്ച 2022നിപ്പുറം യഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് റോക്കി ബായ് ആരാധകർ. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും തിരക്കഥകൾ കേട്ട താരം ആർക്കാകും 'യെസ്' പറയുക എന്നറിയാനായിരുന്നു കാത്തിരുപ്പ്. 'യഷ് 19' മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുമെന്ന് ഈ വർഷം ഏപ്രിൽ മുതൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗീതു തന്നെയാകും സിനിമയുടെ അമരത്തെന്ന് ഉറപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

2023 ഡിസംബറിൽ യഷ് 19 ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സിനിമയ്ക്കായി ലുക്ക് ടെസ്റ്റുകൾ പരീക്ഷിക്കുകയാണ് യഷ് ഇപ്പോൾ. സിനിമയുടെ സമസ്ത മേഖലകളിലും സജീവമായി ഇടപെടുകയാണ് യഷ് എന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

ഗീതു മോഹൻദാസ് ചിത്രത്തിന് പുറമേ നിതേഷ് തിവാരിയുമായി ചേർന്ന് 'രാമായണം' ഒരുക്കുന്നതിനുള്ള ചർച്ചകളും പൂർത്തിയാക്കി വരികയാണ് താരം. തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രിയിൽ നിന്നുള്ള മറ്റ് സംവിധായകർക്കൊപ്പവും ചർച്ച നടക്കുന്നുണ്ട്.

To advertise here,contact us