'ജവാൻ' പ്രീ ബുക്കിംഗ്; ടിക്കറ്റ് നിരക്ക് ഉയർത്തിയത് 1100 രൂപ വരെ

പ്രീ ബുക്കിംഗ് ആരംഭിച്ച് 15 മിനിറ്റിനുള്ളിലാണ് സിനിപോളിസിലെ പ്രീ ബുക്കിംഗ് പൂർത്തിയായത്

സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യാനിരിക്കുന്ന ഷാരൂഖ്-അറ്റ്ലീ ചിത്രം 'ജവാന്റെ' പ്രീ ബുക്കിംഗ് ആ ഗോളതലത്തിൽ ആരംഭിച്ച് മിനിറ്റുകൾക്കകം റെക്കോർഡ് തുകയ്ക്കാണ് ടിക്കറ്റ് വിറ്റ് തീർന്നത്. സിനിമയുടെ ഡിമാൻഡ് കൂടിയതോടെ തിയേറ്ററുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ചില കേന്ദ്രങ്ങളിൽ 1100 വരെയാണ് ടിക്കറ്റ് നിരക്കെന്ന് റിപ്പോർട്ടുണ്ട്. 15 മിനിറ്റിനുള്ളിലാണ് സിനിപോളിസിലെ പ്രീ ബുക്കിംഗ് പൂർത്തിയായത്.

ഓസ്ട്രേലിയ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ജെർമനി തുടങ്ങിയ രാജ്യങ്ങളിലും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ മുംബൈ പോലുള്ള വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ് പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.

ജവാനിൽ ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, പ്രിയാമണി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ഷാരൂഖിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ജവാൻ ചിത്രത്തിനുണ്ട്.

To advertise here,contact us