തല്ല് വിടാതെ ആന്റണി വർഗീസ്; നവാഗത സംവിധായകനൊപ്പം ആക്ഷൻ പടം അണിയറയിൽ

ആക്ഷൻ ചിത്രങ്ങളിൽ പതിവായി അഭിനയിക്കുന്ന താരം 'ആർഡിഎക്സി'ന് ശേഷവും അഭിനയിക്കുക അതേ പാറ്റേണിലുള്ള സിനിമയിലാണ്

ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർക്കൊപ്പം 'ആർഡിഎക്സ്' ആണ് റിലീസിനൊരുങ്ങുന്ന ആന്റണി വർഗീസ് ചിത്രം. ആക്ഷൻ ചിത്രങ്ങളിൽ പതിവായി അഭിനയിക്കുന്ന താരം 'ആർഡിഎക്സി'ന് ശേഷവും അഭിനയിക്കുക അതേ പാറ്റേണിലുള്ള സിനിമയിലാകും. നവാഗതനായ അജിത്ത് മാമ്പിള്ളിയാണ് സംവിധായകൻ.

ആർഡിഎക്സിന്റെ നിമ്മാതാക്കളായ സോഫിയ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലാകും പുതിയ ചിത്രത്തിന്റെ കഥ എന്നാണ് സൂചന. 'വൂൾഫ്', 'ചതുർ മുഖം' എന്നീ സിനിമകളിൽ സംവിധാന സഹായിയായിരുന്നു അജിത്ത് മാമ്പിള്ളി.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'ചാവേർ' ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ആന്റണി വർഗീസ് ചിത്രം. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ പശ്ചാത്തലമാകുന്ന പൊളിറ്റിക്കൽ ഡ്രാമയുടെ തിരക്കഥ ജോയ് മാത്യുവിന്റെതാണ്.

Story Highlights: Antony Varghese to reunite with Weekend Blockbusters for another action film

To advertise here,contact us