ഇന്ത്യൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ഷാരൂഖ്-അറ്റ്ലി ചിത്രമാണ് 'ജവാൻ'. സിനിമയുടെ ഒരോ അപ്ഡേഷനും അത്രമേൽ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ, സിനിമയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിനിമയിലെ ചില രംഗങ്ങൾ ചോർന്നു എന്നാണ് ദേശീയ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ '' ലാണ് ജവാനിലെ രംഗങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് പരാതി നൽകിയിരിക്കുകയാണ്. മുംബൈ സാന്താക്രൂസ് പൊലീസാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. ചിത്രത്തിന്റെ പകർപ്പവകാശലംഘനം നടന്നതായി ഗൗരി ഖാൻ പരാതിപ്പെട്ടു.
സിനിമയുടെ ചിത്രീകരണ സമയത്ത് അണിയറ പ്രവർത്തകർ മൊബൈൽ ഫോണും മറ്റ് റെക്കോർഡിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനെ വിലക്കിയിരുന്നു. അങ്ങനെയിരിക്കെ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ഏറെ ഗൗരവതരമായ വിഷയമാണെന്ന് നിർമ്മാതാക്കാൾ പറയുന്നു.
മുൻപ് തല മൊട്ടയടിച്ച ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ ചോർന്നിരുന്നു. ഇതേതുടർന്നാണ് താരത്തിന്റെ ഇതേ ലുക്കിലുള്ള രംഗങ്ങൾ ട്രെയ്ലറിൽ ഉൾപ്പെടുത്തിയത്. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ സംഭവം. പഠാൻ വിജയം ജവാനിലൂടെ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വൻ താരനിരനിര അണിനിരക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ആഗോള തലത്തിൽ റിലീസിനെത്തുന്നത്.