'ബ്രോ ഡാഡി' തെലുങ്ക് റീമേക്ക് മാറ്റങ്ങളോടെ; ചിരഞ്ജീവിയുടെ നായികയായി തൃഷ

സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് ചിരഞ്ജീവിയുടെ മകളായ സുഷ്മിത കോനിഡേലയാണ്

മലയാളം, തമിഴ് സിനിമകളുടെ റീമേക്ക് പരീക്ഷണങ്ങളിലാണ് നടൻ ചിരഞ്ജീവി. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'ലൂസിഫറി'നും അജിത്ത് കുമാറിന്റെ 'വേതാള'ത്തിനും ശേഷം 'ബ്രോ ഡാഡി'യുടെ റീമേക്കിനൊരുങ്ങുകയാണ് നടൻ.

പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങിയ ഫാമിലി എന്റർടെയ്നറാണ് ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിയും എത്തിയത്. എന്നാൽ ചെറിയ ചില മാറ്റങ്ങളോടെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. മലയാളം ബ്രോ ഡാഡി പോലെ അച്ഛൻ-മകൻ കോംബോ ആകില്ല, പകരം സഹോദരങ്ങളായാണ് ചിരഞ്ജീവിയും ഷർവാനന്ദും എത്തുന്നത് എന്നാണ് വിവരം. ചിരഞ്ജീവി തന്നൊണ് ഈ മാറ്റം കൊണ്ടുവന്നത്.

മോഹൻലാലിന്റെ വേഷം ചിരഞ്ജീവിയും മീനയുടെ കഥാപാത്രം തൃഷയും ചെയ്യുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ റോളിൽ ഷര്വാനന്ദും കല്യാണി പ്രിയദര്ശന്റെ വേഷം ശ്രീലീലയും ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് നടന്റെ മകളായ സുഷ്മിത കോനിഡേലയാണ്. തെലുങ്ക് മാധ്യമങ്ങളില് ബ്രോ ഡാഡി റീമേക്കിന്റെ വാർത്തകൾ നേരത്തെ വന്നിരുന്നവെങ്കിലും മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.

To advertise here,contact us