തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ടെക് മെറിഡിയൻ അക്കാഡമിയുടെ പുതിയ ശാഖ പത്തനംതിട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു. നിലവിൽ കോഴിക്കോടും എറണാകുളത്തുമായി കഴിഞ്ഞ 8 വർഷത്തോളമായി വിജയകരമായി പ്രവർത്തിച്ചു വരുന്ന അക്കാഡമിയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്. മലയോര മേഖലയിലെ 10, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച തൊഴിലധിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകൾ ഇനിമുതൽ പത്തനംതിട്ടയിലെ ടെക് മെറിഡിയനിലൂടെ സ്വന്തമാക്കാം.
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP Kerala അംഗീകൃത ട്രെയിനിങ് സെന്റർ കൂടിയാണ് ടെക് മെറിഡിയൻ. വിവിധ ദേശീയ-അന്തർദേശീയ ബോർഡുകളുടെ അഫിലിയേഷനുള്ള ഉയർന്ന മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, HSE എഞ്ചിനീയറിംഗ്,സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് തുടങ്ങിയ കോഴ്സുകൾ ടെക് മെറിഡിയൻ അക്കാഡമിൽ ക്രമീകരിച്ചിട്ടുണ്ട്.
പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും സൗജന്യ ഹോസ്റ്റൽ സൗകര്യവും അക്കാഡമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവരെ 4,500ൽ അധികം കുട്ടികൾക്ക് പരിശീലനവും ജോലി സാധ്യതകളും നൽകാൻ ടെക് മെറിഡിയന് സാധിച്ചിട്ടുണ്ട്. പുതിയ ബ്രാഞ്ച് ഓപ്പണിങ്ങിന്റെ ഭാഗമായി ആദ്യ ബാച്ചുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ 20% ഇളവ് (Discount) ലഭിക്കുന്നതാണെന്നും ടെക് മെറിഡിയൻ അക്കാഡമി അറിയിച്ചു.
Content Highlight: Tech Meridian Academy opens its 3rd branch in Pathanamthitta.