ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുക എന്നത് മിക്ക വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. എന്നാൽ പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് സങ്കീർണ്ണമെന്ന് തോന്നിക്കുന്ന പ്രവേശന നടപടികളും ഭാരിച്ച ചിലവുമാണ്. ശരിയായ പ്ലാനിംഗും കൃത്യമായ വിവരങ്ങളും ഉണ്ടെങ്കിൽ വിദേശപഠനം എന്നത് തികച്ചും ലളിതവും പ്രായോഗികവുമായ ഒന്നാണ്.
പലർക്കും വിദേശ പഠനം ഒരു ബാലികേറാ മലയായി തോന്നുന്നത് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് കൊണ്ടുണ്ടാകുന്ന തെറ്റിദ്ധാരണകളാണ്. വിദേശ പഠനത്തിന്റെ ആദ്യപടി യോഗ്യത പരീക്ഷകൾ തന്നെയാണ്. പഠിക്കുവാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റിയും കോഴ്സും തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ മുൻതൂക്കം നൽകേണ്ടത് യോഗ്യതാ പരീക്ഷകൾക്കാണ്.
വിദേശ പഠനത്തിനുള്ള യോഗ്യത പരീക്ഷകളെ കുറിച്ച് സമൂഹത്തിൽ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങൾ പല വിദ്യാർത്ഥികളുടെയും ആത്മവിശ്വാസം ചോർത്തിക്കളയുന്നുമുണ്ട്. വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് ചില അടിസ്ഥാന പരീക്ഷകൾ പാസാകേണ്ടതുണ്ട് എന്നത് വാസ്തവം തന്നെയാണ്. ഇംഗ്ലീഷിന് പുറമെ അതാത് രാജ്യങ്ങളിലെ ഭാഷയിലുള്ള അടിസ്ഥാന പ്രാവീണ്യവും വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിനുളള മാനദണ്ഡം തന്നെയാണ്. പക്ഷെ ഈ പരീക്ഷകളെ ഭയത്തോടെ സമീപിക്കാതെ പ്രസ്തുത രാജ്യങ്ങളിൽ എത്തിയാൽ ഭാഷയിലുള്ള പ്രാവീണ്യ കുറവ് മൂലം അതിജീവനം പ്രശ്നമാകാതിരിക്കാനുള്ള ഒരു മാർഗ്ഗമായി കണ്ട് പോസിറ്റീവ് ആയി സമീപിക്കുന്നതാണ് ഉചിതം.
വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിന് യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിശോധിക്കാം. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് IELTS, TOEFL, PTE എന്നിവയിൽ ഏതെങ്കിലും ഒന്ന് ആവശ്യമായി വരാം. അതുപോലെ ഉപരിപഠനത്തിനായി GRE, GMAT പോലുള്ള പരീക്ഷകളും ചില സ്ഥാപനങ്ങൾ നിഷ്കർഷിക്കാറുണ്ട്. എന്നാൽ ഈ പ്രവേശന പരീക്ഷകളുടെ പേരുകൾ കേൾക്കുമ്പോൾ ഭയം വേണ്ടതാനും. കാരണം +2, ഡിഗ്രി പരീക്ഷകളിൽ നല്ല മാർക്കും, ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനും കഴിഞ്ഞാൽ വിദേശ പഠനത്തിനായുള്ള പ്രവേശന നടപടികൾ ഒരു പരിധി വരെ എളുപ്പമാകും.
അതുപോലെ IELTS നിർബന്ധം പറയാത്ത വിദേശ യൂണിവേഴ്സിറ്റികളും ഉണ്ട്. +2, ഡിഗ്രി തലങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ യൂണിവേഴ്സിറ്റികൾ പ്രവേശനം നല്കുന്നത്. ഈ യൂണിവേഴ്സിറ്റികൾ കണ്ടെത്തുന്നതും മാർക്കിൻ്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നേടുന്നതും വിദേശ പഠനം എളുപ്പമാകാൻ സഹായിക്കും.
വിദേശ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയങ്ങൾ തീർക്കാനും വിദേശ പഠനം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനുമായി ഹാർവെസ്റ്റ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് World Campus Connect എന്ന പേരിൽ സ്റ്റഡി എബ്രോഡ് എക്സ്പോ സംഘടിപ്പിക്കുന്നു. +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. ഇതുവരെ 25000ൽ പരം കുട്ടികളെ വിജയകരമായി Harvest Abroad Studies പല വിദേശ രാജ്യങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. എക്സ്പോയിൽ പങ്കെടുക്കാൻ ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്സൈറ്റിൽ നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.