കേരള സർക്കാരിന്റെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ,പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള സിവിൽ സർവ്വീസ് അഭിരുചിയുള്ള കുട്ടികളുടെ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുള്ളതാണ്"ലക്ഷ്യ" സ്കോളർഷിപ്പ് .
ലക്ഷ്യ സ്കോളർഷിപ്പ് നേടി (2022-23 ബാച്ച്) .ആദ്യമായി യു.പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്ന ആളാണ്കിരൺ. ഈ സ്കോളർഷിപ്പിന്റെ ഗൈഡ്ലൈൻസ് അനുസരിച്ച്,കേരളത്തിലെവിടെയും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടും കിരൺ തിരഞ്ഞെടുത്തത് തിരുവനന്തപുരം ഐ ലേൺ ഐ.എ.എസ്. അക്കാദമിയാണ്.
ജ്യോഗ്രഫി ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു. ഇവിടെ പ്രിലിംസ്കം മെയിൻസ് (PCM) ബാച്ചിൽ ചേർന്ന് ചിട്ടയായ പരിശീലനം നടത്തി. അഞ്ചാം ശ്രമത്തിലാണ് കിരൺ അന്തിമ ലിസ്റ്റിൽ ഇടം പിടിച്ചത്.പ്രിലിമിനറി പരീക്ഷയിൽ ഏഴ് ലക്ഷത്തോളം പേർ മാറ്റുരയ്ക്കുമ്പോൾ അതിൽ നിന്നും പതിനാലായിരത്തോളം പേർ മാത്രമാണ് രണ്ടാം ഘട്ടമായ മെയിൻസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് നടക്കുന്ന പേഴ്സണാലിറ്റി ടെസ്റ്റും (ഇൻറർവ്യൂ) കഴിഞ്ഞാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്തു വരിക. എല്ലാ ഘട്ടത്തിലും കിരൺ, ഐ. ലേൺ ഐ.എ.എസ്. അക്കാദമിയുമായി അടുത്തു നിന്നു. ഇവിടുത്തെ പ്രിലിംസ് ടെസ്റ്റ് സീരീസുകൾ, മെയിൻസ് പരീക്ഷയ്ക്കായുള്ള പരിശീലനം, ഇൻ്റർവ്യൂഗൈഡൻസ് പ്രോഗ്രാം എന്നിവയിലും മുടങ്ങാതെ പങ്കെടുത്തു. ഇത് ഐ ലേൺ അക്കാദമിക്കും അഭിമാന നിമിഷമാണ്.
തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കൽ സ്വദേശിയാണ് കിരൺ. നെടുമ്പഴിഞ്ഞി ജി.എൻ.ഭവനിൽ ജെ.ഗോപിയുടെയും,കെ.ലളിതയുടെയും മകൻ. യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ്ഫിസിക്സിൽ ഡിഗ്രി പൂർത്തിക്കാക്കിയത്. 2018 ലെ പ്രളയ കാലത്ത് തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ. വാസുകി ഐ.എ.എസ് മുന്നിട്ടിറങ്ങി നടത്തിയ പ്രവർത്തനങ്ങൾ സിവിൽ സർവ്വീസ് എന്ന പാത തിരഞ്ഞെടുക്കാൻ കിരണിന് ഏറെ പ്രചോദനം നല്കി. സിഗ്രിക്ക് ശേഷം കിരൺ പോസ്റ്റൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.
2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നു ഘട്ടങ്ങളും കടന്ന്ഓൾ ഇന്ത്യാ റാങ്ക്(AIR) 835 നേടിയ കിരൺ ഇന്ത്യൻ പോലീസ് സർവ്വീസിലേക്ക്(ഐ.പി.എസ്.) നിയമിതിനായി. ഒരുപാട് വിദ്യാർത്ഥികൾക്ക് മാതൃകയാക്കാൻ പറ്റുന്ന ഒന്നാണ് കിരണിന്റെ ഈജൈത്രയാത്ര.ദൃഢനിശ്ചയവും, അശ്രാന്തി പരിശ്രമവും വഴിയാണ്പരാജയങ്ങളിലും ചുവടിറാതെ കിരൺ മുന്നോട്ട് നീങ്ങിയത്.
Content Highlights :Kiran G. achieved brilliant success in the civil service examination