കൊച്ചിയില്‍ സംഘടിപ്പിച്ച ഹാര്‍വെസ്റ്റ് എംബിബിഎസ് എക്സ്പോ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖ എബ്രോഡ് കണ്‍സള്‍ട്ടന്റ് ആയ ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോര്‍ട്ടര്‍ ടിവിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ സംഘടിപ്പിച്ച എക്സ്പോയില്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന നിരവധി പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുത്തു. കടവന്ത്ര റാഡിസണ്‍ ഹോട്ടലിലാണ് എക്സ്പോ സംഘടിപ്പിച്ചത്.
എംബിബിഎസ് പഠനത്തിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എക്സ്പോയില്‍ നിന്ന് ലഭിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. എക്സ്പോ പുതിയൊരു അനുഭവമായിരുന്നുവെന്ന് എക്സ്പോയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറഞ്ഞു.
20 വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസസിന് രാജ്യത്തിനകത്തും പുറത്തുമായി 22 ഓഫീസുകളുണ്ട്. അഡ്മിഷന്, വിസ, യാത്ര ക്രമീകരണങ്ങള്‍ തുടങ്ങി പൂര്‍ണമായ സേവനം ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് നല്‍കുന്നുണ്ട്. ഇതുവരെ ആയിര കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കാന്‍ ഹാര്‍വെസ്റ്റ് സറ്റഡീസിന് സാധിച്ചു. യുഎസ്, യുകെ, കാനഡ, ജര്‍മ്മനി തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കിക്കൊണ്ടിരിക്കുന്നത്.
Content Highlights: mbbs study abroad expo with harvest studies