ഹാർവെസ്റ്റ് എബ്രോഡ് എക്‌സ്‌പോ; മലപ്പുറത്തും വമ്പൻ സ്വീകരണം

അവതരണവും, പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ഹാർവെസ്റ്റ് എംബിബിഎസ് എക്സ്പോ

അവതരണവും, പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ഹാർവെസ്റ്റ് എംബിബിഎസ് എക്സ്പോ. രാജ്യത്തെ പ്രമുഖ എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് മലപ്പുറത്ത് വെച്ച് നടത്തിയ എക്‌സ്‌പോയ്ക്കാണ് മികച്ച സ്വീകരണം ലഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന പ്രഗൽഭരായ ഡോക്ടർമാർ, എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ എക്‌സ്‌പോയിൽ പങ്കെടുത്തു.

ആതിഥ്യ മര്യാദക്ക് പേരുകേട്ട മലപ്പുറം ഹാർവെസ്റ്റിനെയും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിലും ഒട്ടും സങ്കീർണതയില്ലാതെയുമാണ് പെരിന്തൽമണ്ണ ഹൈട്ടൺ ഹോട്ടലിൽ എക്‌സ്‌പോ സംഘടിപ്പിച്ചത്. എക്‌സ്‌പോയിൽ ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന പ്രഗൽഭരായ ഡോക്ടർമാർ, പഠനത്തിന് ഒരുങ്ങുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെല്ലാം എക്സ്പോ വേറിട്ട അനുഭവമായി മാറുകയായിരുന്നു. അഡ്മിഷൻ, വിസ, യാത്ര ക്രമീകരണങ്ങൾ, താമസം, ഭക്ഷണം തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് നൽകുന്നുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡിന് 22 ഓഫീസുകളുണ്ട്.

ഇതിനോടകം തന്നെ സ്ഥാപനം പതിനായിരകണക്കിലേറെ വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ജർമ്മനി തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി എക്‌സ്‌പോ നടക്കും.

രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള എബ്രോഡ് കൺസൾറ്റന്റ് സ്ഥാപനമാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ഇതിനോടകം തന്നെ സ്ഥാപനം പതിനായിരകണക്കിലേറെ വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഐർലാന്റ്, ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി നൽകിയിട്ടുണ്ട്.

Content Highlights- Harvest MBBS expo in Malappuram

To advertise here,contact us