രാജ്യത്തെ പ്രമുഖ എബ്രോഡ് കണ്‍സള്‍റ്റന്റ് ആയ ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോര്‍ട്ടര്‍ ടിവിയും ചേര്‍ന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്സ്പോ കണ്ണൂരില്‍ സംഘടിപ്പിച്ചു. ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അവിനാശ് ചാക്കോ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എബ്രോഡ് കണ്‍സള്‍റ്റന്റ് സ്ഥാപനമാണ് ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ഇതിനോടകം തന്നെ സ്ഥാപനം പതിനായിരകണക്കിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഐര്‍ലാന്റ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നെതര്‍ലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയും ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്സ്പോ കണ്ണൂരില്‍ സംഘടിപ്പിച്ചത്.
എക്സ്പോയിലൂടെ ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന പ്രഗല്ഭരായ ഡോക്ടര്‍സ് പഠനത്തിന് ഒരുങ്ങുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി എക്സ്പോ സംഘടിപ്പിക്കും. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്റ്റഡി എബ്രോഡ് എക്സ്പോ വേറിട്ട അനുഭവമായി മാറി. പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എക്സ്പോയിലൂടെ ലഭിച്ചെന്ന് വിദ്യാര്‍ത്ഥികളും.
അഡ്മിഷന്, വിസ, യാത്ര ക്രമീകരണങ്ങള്‍, താമസം, ഭക്ഷണം തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്. കേരളത്തിലൂടനീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡിന് 22 ഓഫീസുകളുണ്ട്.
Content Highlights: MBBS study abroad expo by harvest sudies