അസാപ് കേരള റിക്രൂട്ട്‌മെന്റ്, ആസ്പിരേഷണല്‍ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു; സാലറി 55,000 രൂപ

അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 20 വരെ

കേരള സര്‍ക്കാര്‍ പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷന്‍, ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണല്‍ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യതഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദംമലയാളം, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി എഴുതാനും വായിക്കുവാനും പറയാനുമുള്ള പ്രാവീണ്യം

പ്രതിമാസ വേതനം :55,000 രൂപപ്രവര്‍ത്തന കാലയളവ്: 1 വര്‍ഷം.പ്രായ പരിധി:22-35 വയസ്സ്

ആകെ ഒഴിവുകള്‍ഇടുക്കി, കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂണ്‍ 20, 5 pm.

അപേക്ഷാ ഫീസ്: 500/-

തിരഞ്ഞെടുക്കപ്പെടുന്നവര്‍ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് ഫിനാന്‍സ് ഓണ്‍ലൈന്‍ കോഴ്‌സ് (10,000/- ഫീസ്) പൂര്‍ത്തിയാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ASAP Kerala (https://asapkerala.gov.in/careers/)വെബ്‌സൈറ്റ് സന്ദര്‍ശിക്കുകContent Highlights: ASAP Kerala Job Recruitment

To advertise here,contact us