അഭിരുചി തിരിച്ചറിയാന്‍ സൗജന്യ സൈക്കോ മെട്രിക്ക് പരിശോധന

കരിയര്‍ ജേര്‍ണി എജ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ സൈക്കോ മെട്രിക്ക് പരിശോധന നടത്താം

തെരഞ്ഞെടുക്കാന്‍ പോകുന്ന മേഖല ശരിയാണോ എന്ന് തിരിച്ചറിയണോ? എങ്കില്‍ സൈക്കോ മെട്രിക്ക് പരിശോധനയിലൂടെ കണ്ടെത്താം. കരിയര്‍ ജേര്‍ണി എജ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ഈ സംവിധാനം ഉപയോഗപ്പെടുത്താം. വ്യക്തികളുടെ മാനസിക കഴിവുകളും പെരുമാറ്റ ശൈലിയും അളക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ്, ശാസ്ത്രീയ രീതിയാണ് സൈക്കോ മെട്രിക് ടെസ്റ്റുകള്‍. പരിശോധനക്ക് വിധേയമാക്കുന്നവരുടെ വ്യക്തിത്വ സവിശേഷതകളും അഭിരുചിയും കൃതൃമായി തിരിച്ചറിയാന്‍ കഴിയും.

ഉദാഹരണത്തിന് മെഡിക്കല്‍ മേഖല തെരഞ്ഞെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥിക്ക് അത് തനിക്ക് അനുയോജ്യമാണോ എന്ന് പരിശോധനയിലൂടെ അറിയാന്‍ സാധിക്കും. ചില വിദേശ രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുന്നവരെ ആദ്യം സൈക്കോ മെട്രിക്ക് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ചൈനയില്‍ ആര്‍മിയില്‍ ചേരാന്‍ പൊകുന്നവര്‍ക്ക് സൈക്കോമൈട്രിക്ക് പരിശോധന നടത്തുന്നുണ്ട്. ഒരു മുഖാമുഖ അഭിമുഖത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമുള്ള സ്ഥാനങ്ങള്‍ മറഞ്ഞിരിക്കുന്ന വശങ്ങള്‍ തിരിച്ചറിയാന്‍ തൊഴിലുടമകള്‍ സൈക്കോമെട്രിക് ടെസ്റ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കുന്നു.

സൈക്കോമെട്രിക് ടെസ്റ്റ് എങ്ങനെയാണ് നടത്തുന്നത്?

കഴിവുള്ള മനഃശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി തയ്യാറാക്കിയ ഒരു കൂട്ടം ചോദ്യങ്ങളിലൂടെ ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈജ്ഞാനിക കഴിവും പരിശോധിക്കുന്നതിനാണ് സൈക്കോമെട്രിക് പരീക്ഷകള്‍ ഉപയോഗിക്കുന്നത്. സാധാരണയായി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുടെ രൂപത്തിലുള്ള ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് സത്യസന്ധമായും കൃത്യമായും ഉത്തരം നല്‍കണം. വളരെ കൃത്യമായ ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ ഫലം കൂടുതല്‍ കൃത്യമായിരിക്കും. അത് നിങ്ങളുടെ മുന്നോട്ടുള്ള കരിയറിനെ നിര്‍വചിക്കും.

Content Highlights: Creer journey 2025 microtec education expo

To advertise here,contact us