'12 വര്‍ഷം യുഎസില്‍ പ്രവൃത്തിപരിചയം, പക്ഷെ ഇന്ത്യയില്‍ ജോലിയില്ല'; വൈറല്‍ കുറിപ്പുമായി ടെക്കി

ആറുമാസമായി അപേക്ഷിച്ചിട്ടും, ഉപയോക്താവിന് ഒരു അഭിമുഖത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നും അത് നിരസിക്കപ്പെട്ടതായും റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചു

യുഎസില്‍ 9 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി, 12 വര്‍ഷം യുഎസില്‍ ജോലി ചെയ്ത സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ക്ക് ഇന്ത്യയില്‍ ജോലി കിട്ടുന്നില്ലെന്നാണ് @Free-Length-683 എന്ന ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത്.

ആറുമാസമായി അപേക്ഷിച്ചിട്ടും, ഉപയോക്താവിന് ഒരു അഭിമുഖത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നും അത് നിരസിക്കപ്പെട്ടതായും റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡോക്കര്‍, കുബേര്‍നെറ്റസ്, മെസേജ് ക്യൂകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിലുള്ള പരിചയക്കുറവാണ് തനിക്ക് ജോലി ലഭിക്കാത്തതിന് കാരണമെന്നാണ് ഉപയോക്താവ് വിശ്വസിക്കുന്നത്. അക്കാദമിക് മേഖലകളിലെ തന്റെ ജോലികള്‍ക്ക് ഉയര്‍ന്ന തോതിലുള്ള ആപ്ലിക്കേഷനുകള്‍ ആവശ്യമില്ലാത്തതിനാല്‍ അത്തരത്തിലുള്ള ആപ്ലിക്കേഷനില്‍ അറിവില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.

Also Read:

Business
വീണ്ടും കുതിപ്പ് തന്നെ; ഇന്നും സ്വര്‍ണവില വര്‍ധിച്ചു

മാതാപിതാക്കള്‍ക്ക് സുഖമില്ലാത്തതിനാലാണ് തിരിച്ച് ഇന്ത്യയിലേക്ക് വരാന്‍ ഉപഭോക്താവ് ഒരുങ്ങുന്നത്. 'ആറു മാസത്തേക്ക് എന്റെ കഴിവുകള്‍ മെച്ചപ്പെടുത്തി ജോലിക്ക് അപേക്ഷിക്കണോ? എന്റെ നിലവിലെ കഴിവുകള്‍ ഇന്ത്യയില്‍ മാന്യമായ ഒരു സ്ഥാനം നേടുന്നതില്‍ നിന്ന് എന്നെ തടയുമോ? എന്നൊക്കെ അദ്ദേഹം റെഡ്ഡിറ്റില്‍ ചോദിക്കുന്നുണ്ട്.

നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയും നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. പ്രവൃത്തി പരിചയം ഇപ്പോഴും വിലപ്പെട്ടതാണെന്ന് പലരും അദ്ദേഹത്തിന് ഉറപ്പുനല്‍കി. എന്നാല്‍ ഇന്ത്യയിലെ വ്യവസായ പ്രതീക്ഷകള്‍ക്കൊത്ത് നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ പറയുന്നു.

Content Highlights: Techie Returning To India After 12 Years Struggles To Find A Job, Internet Steps In With Advice

To advertise here,contact us