'ചെന്നൈക്കാരനോട് ഡല്‍ഹിയില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞാല്‍ ബൈ പറയും;ഇന്ത്യക്കാര്‍ക്ക് ഓഫീസില്‍ വരാനിഷ്ടമല്ല'

റിമോട്ട് ജോലി സാധ്യതകളാണ് ഐടി സെക്ടറിലുള്ളവര്‍ പോലും തിരയുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍. സിഐഐ സൗത്ത് ഗ്ലോബല്‍ ലിങ്കേജ് ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കവേയാണ് ജോലിയോടുള്ള ഇന്ത്യക്കാരുടെ സമീപനത്തെ കുറിച്ച് എസ്എന്‍ സുബ്രഹ്‌മണ്യന്‍ പരാമര്‍ശിച്ചത്. ജോലിക്ക് വേണ്ടി റിലൊക്കേറ്റ് ചെയ്യാന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Also Read:

Opinion
വനംമന്ത്രി ഇങ്ങനെ തുടര്‍ന്നാല്‍ ജനങ്ങളും ചിലത് ചോദിക്കും

പല രാജ്യങ്ങളും കുടിയേറ്റം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം ജോലിക്ക് വേണ്ടി മാറിത്താമസിക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് മടിയാണ്.' 1983ല്‍ എല്‍ ആന്‍ഡ് ടിയില്‍ ജോലിയില്‍ പ്രവേശിക്കുമ്‌പോള്‍ എന്നോട് ബോസ് പറഞ്ഞത് നിങ്ങള്‍ ചെന്നൈയില്‍ നിന്നാണെങ്കില്‍ ബോംബെയില്‍ പോയി ജോലി ചെയ്യൂ എന്നാണ്. ഇന്ന് ഞാന്‍ ചെന്നൈയില്‍ നിന്ന് ഒരാളെ ജോലിക്കെടുത്ത് അയാളോട് ഡല്‍ഹിയില്‍ പോയി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ എന്നോട് ബൈ പറയും.നിങ്ങള്‍ അവനോട് ഓഫീസിലേക്ക് വരാന്‍ പറഞ്ഞാല്‍ അവന്‍ ബൈ പറയും.' ഓഫീസില്‍ വരുന്നതിനേക്കാള്‍ റിമോട്ട് ജോലി സാധ്യതകളാണ് ഐടി സെക്ടറിലുള്ളവര്‍ പോലും തിരയുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേമപദ്ധതികളും സാമ്പത്തിക പിന്തുണയും നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ ജോലി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ ജോലിക്കായി നിയോഗിക്കുന്ന പാരമ്പര്യരീതികള്‍ സാങ്കേതികതയ്ക്ക് വഴിമാറിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

Content Highlights: L and T boss Subrahmanyan now finds it ‘funny’ that Indians don’t want to come to office or relocate for jobs

To advertise here,contact us