റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും

ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഓഫ് ലൈനായും പരീക്ഷയുണ്ടാകും

റിപ്പോര്‍ട്ടര്‍ ടിവി ജനുവരി 26ാം തീയതി നടത്തിയ കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷയുടെ റിസല്‍ട്ടാണ് നാളെ പ്രസിദ്ധീകരിക്കുക.

ആദ്യഘട്ടമായ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഓഫ് ലൈനായും പരീക്ഷയുണ്ടാകും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസില്‍ വച്ച് നടത്തുന്ന ലൈവ് ഇവന്റിലായിരിക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

Also Read:

Travel
ഇത് വെറും ഊബറല്ല ലക്ഷ്വറി ലോഞ്ച്, യാത്രക്കാര്‍ക്ക് എല്ലാം ഫ്രീ; വൈറലായി ചിത്രങ്ങള്‍

സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ പ്രത്യേകമായാണ് പരീക്ഷ നടത്തിയത്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ്. സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്.

Content Highlights: reporter young genius award result

To advertise here,contact us