മൂന്ന് അവസരം കാത്തിരുന്നവർ നിരാശരാകും; ഐഐടി പ്രവേശന പരീക്ഷയ്ക്ക് രണ്ട് അവസരം തന്നെ

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ മൂന്ന് അവസരമെന്നത് രണ്ട് തന്നെയാക്കി

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ മൂന്ന് അവസരമെന്നത് രണ്ട് തന്നെയാക്കി. പരീക്ഷയുടെ ഈ വര്‍ഷത്തെ സംഘാടകരായ ഐഐടി കാന്‍പൂര്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ നേരത്തെ 3 അവസരം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടു അവസരം തന്നെ തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന് ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.

Also Read:

Economy
രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയിലും മുന്നേറ്റം

എന്നാല്‍ മറ്റു പുതിയ വ്യവസ്ഥകളില്‍ മാറ്റമില്ല. ജെഇഇ മെയിന്‍ പരീക്ഷയില്‍ മുന്നിലെത്തുന്ന 2.5 ലക്ഷം പേര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനാകുക. പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

2023,24 വര്‍ഷങ്ങളില്‍ 12-ാം ക്ലാസ് പരീക്ഷ എഴുതിയവര്‍ക്കും 2025ല്‍ എഴുതുന്നവര്‍ക്കും ഇക്കുറി ജെഇഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 2023ല്‍ 12-ാം ക്ലാസ് പരീക്ഷയെഴുതിയവര്‍ക്ക് ഇനി ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനാകില്ല. അതേസമയം 2022-23 അധ്യയനവര്‍ഷത്തെ 12-ാം ക്ലാസ് ഫലം 2023 സെപ്റ്റംബര്‍ 21നോ ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കില്‍ ജെഇഇ അഡ്വാന്‍സ്ഡിന്റെ ഭാഗമാകാം.

Content Highlights: JEE Advanced 2025 Criteria Updated: Number of Attempts Reduced; Registration Soon

To advertise here,contact us