വയനാട് വടക്കനാട് വനത്തിനുള്ളില്‍ ഗോത്ര യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ജൂലൈ 30ന് കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനാണ് സുധീഷ്

വയനാട്: വയനാട് വടക്കനാട് വനത്തില്‍ ഗോത്ര യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധീഷ് എന്ന മുരളിയെ (29) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ജൂലൈ 30ന് കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനാണ് സുധീഷ്. തങ്കിമരത്തിയെ കാണാതായ സംഭവത്തില്‍ പൊലീസ് സുധീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തങ്കിമരത്തിക്കായി ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Content Highlights: A tribal youth was found in the forest at Vadakkanad in Wayanad

To advertise here,contact us