കൽപറ്റ: വയനാട് മാനന്തവാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വായോധികന് കടിയേറ്റു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി കുഞ്ഞപ്പനാണ് നായയുടെ കടിയേറ്റത്. കാലിന് പരിക്കേറ്റ കുഞ്ഞപ്പൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഈ മാസം നാലാമത്തെ ആൾക്കാണ് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.
Content Highlights: Stray dog attack in Mananthavady, Wayanad.