വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഞരമ്പ് മുറിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ

നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്

കൽപറ്റ: വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് തോമസ് വർഗീസിനെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് നൂൽപ്പുഴ പൊലീസെത്തി പരിശോധനകള്‍ നടത്തുകയാണ്.

Content Highlights: Housewife found dead inside house in Wayanad

To advertise here,contact us